1. സ്ത്രീയുടെ ഏറ്റവും മിന്നുന്ന ആഭരണം നിശബ്ദതയാണ്.
2. നമ്മുടെ ശേഷിക്കുന്ന ജീവിതത്തിന്റെ ആദ്യദിവസമാണിന്ന്.
3. പരാജയപ്പെടുമെന്ന് നമ്മുക്ക് തോന്നുമ്പോള്‍, മിക്കപ്പോഴും നാം വിജയത്തിനടുത്തായിരിക്കും.
4. ഭക്ഷണക്രമം ഡോക്ടര്‍മാരെക്കാള്‍ നന്നായി ചികില്‍സിക്കുന്നു
5. ദുര്‍ബലവും ബാലിശവുമായ മനസ്സാണ് പ്രതികാരം ചെയ്യുന്നതില്‍ സന്തോഷിക്കുന്നത്.
6. ബുദ്ധിപൂര്‍വമുള്ള സംഭാഷണം ജീവിതത്തിലെ ഏറ്റവും വലിയ
ആഹ്ലാദങ്ങളിലൊന്നാണ്
7. തോല്‍ക്കാന്‍ ആരും ആസൂത്രണം ചെയ്യുന്നില്ല, ആസൂത്രണം
ചെയ്യുന്നതില്‍ തോല്‍ക്കുകയാണ് ചെയ്യുന്നത്.
8. തെറ്റ് ഒരുഭാഗത്ത് മാത്രമുണ്ടെങ്കില്‍ കലഹം അധികം നീ ണ്ടുനില്‍ക്കില്ല
9. വീണ്ടും ചിന്തിക്കാത്തവന്‍ ശരിയായി ചിന്തിക്കുന്നില്ല.
10. നിന്നോട് കുശുകുശുക്കുന്നവന്‍ നിന്നെകുറിച്ചും കുശുകുശുക്കും.
11. നീ പറയുന്നതൊക്കെ ചിന്തിക്കുക, പക്ഷെ ചിന്തിക്കുന്നതൊക്കെ പറയരുത്.
12. പകരം സംവിധാനം കണ്ടെത്താനുള്ള കഴിവാണ് ബുദ്ധി.
13. മധ്യമാര്ഗ്ഗത്തിലാണ് സുരക്ഷിതത്വം കുടികൊള്ളുന്നത്.
14. ചെസ്സ് കളിയിലെന്നപോലെ ജീവിതത്തിലും ദീര്‍ഘവീക്ഷണം വിചയിക്കുന്നു.
15. മല മാറ്റിയ മനുഷ്യന്‍ തുടങ്ങിയത് ചെറിയ കല്ലു ചുമന്നു കൊണ്ടാണ്.
16. സാധാരണ മനുഷ്യന്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ ബുദ്ധിമാന്‍ അവസരം ഉണ്ടാക്കുന്നു.
17. കൂടുതല്‍ ഭക്ഷണം ദഹനക്കേടുണ്ടാക്കുന്നു,കൂടുതല്‍ സംസാരം പ്രശ്നങ്ങളും .
18. പ്രാപ്തനായ മനുഷ്യന് പിന്നില്‍ പ്രാപ്തരായ മറ്റു മനുഷ്യരുണ്ട്.
19. എല്ലാ നിയമത്തിനും ഒരു പഴുതുണ്ട്.
20. മുന്‍കരുതലാണ് ഏറ്റവും പക്വതയുള്ള ബുദ്ധി.
21. ഒരാള്‍ ജനിച്ചാലുടന്‍ മറിക്കാന്‍ തുടങ്ങുന്നു.
22. തോല്‍ക്കാന്‍ ആരും ആസൂത്രണം ചെയുന്നില്ല, ആസൂത്രണം ചെയ്യുന്നതില്‍ തോല്‍ക്കുകയാണ് ചെയുന്നത്.
23. എല്ലാ തെറ്റുകളുടെയും അടിത്തട്ടില്‍ അഹങ്കാരമാണ്.
24. പുരുഷന്മാരെ സ്ത്രീകള് എത്ര മനസിലാക്കുന്നു എന്നതാണ് പുരുഷന്മാര്‍ക്ക് മനസിലാകാത്ത ഒരു കാര്യം
25. എല്ലാവരുടെയും സുഹൃത്തായിരിക്കുന്നവന്‍ ആരുടേയും സുഹൃത്തല്ല.
26. പ്രേമം യുദ്ധംപോലെയാണ്, തുടങ്ങാന്‍ എളുപ്പം അവസാനിപ്പിക്കാന്‍ പ്രയാസം.
27. കുട്ടിയെ പുകയ്ത്തിയാല്‍ അമ്മയുടെ സ്നേഹം നേടാം.
28. ഒരു കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ നിയോഗിക്കുക.
29. വിവേചന ശേഷിയില്ലാത്ത ഉത്സാഹം വിഭ്രാന്തിയാണ്.
30..
31. പലതും തുടങ്ങുമ്പോള്‍, വളരെ ചുരുക്കം മാത്രം പൂര്‍ത്തിയാക്കുന്നു.
32. ഒരു മനുഷ്യനും ബുദ്ധിമാനായി ജനിക്കുന്നില്ല.
33. അധികമായി നിങ്ങള്‍ നേടുന്നതെന്തും അധികമായുള്ള പ്രശ് നങ്ങളായിരിക്കും.
34. മടിയാണ് ഒഴിവ് സമയം കിട്ടുന്നില്ല.
35. അണയാന്‍ തുടങ്ങുമ്പോള്‍ തീനാളം കൂടുതല്‍ പ്രകാശിക്കുന്നു.
36. ആഹ്ലാദാത്തിലുള്ളതിലേറെ ആഹ്ലാദം പ്രതീക്ഷയിലുണ്ട്.
37. വലിയ സമ്പത്ത് വലിയ അടിമത്തമാണ്.
38. ജീവിക്കാന്‍ വേണ്ടി തിന്നുക പക്ഷേ തിന്നാന്‍ വേണ്ടി ജീവിക്കരുത്.
39. പ്രേമവും ചുമയും ഒളിച്ചിവെക്കാനാവില്ല.
40. അനിശ്ചിതത്വമൊഴിച്ചു മറ്റൊന്നും നിശ്ചിതമല്ല.
41. നാം ആരാണെന്നു രോഗം നമ്മോട് പറയുന്നു.
42. പരിശീലനം പൂര്‍ണതയുണ്ടാക്കുന്നു.
43. രണ്ടാം ചിന്തകളാണ് ഏറ്റവും നല്ലത്.
44. ഒരു തെറ്റിനെ കീഴടങ്ങള്‍, മറ്റൊരു തെറ്റിനെ ക്ഷണിച്ചു വരുത്തുന്നു.
45. നന്നായി തുടങ്ങിയത് പാതി പൂര്‍ത്തിയായി
46. മറ്റൊരു വാതില്‍ തുറക്കാതെ ദൈവം ഒരു വാതില്‍ അടയ്ക്കാറില്ല.
47. നിങ്ങള്‍ക്കിഷ്ടപ്പെടുന്നത് ചെയ്യുന്നതിലല്ല, ചെയ്യുന്നതിഷ്ടപ്പെടുന്നതിലാണ് സന്തോഷം കുടികൊള്ളുന്നത്.
48. മുന്‍കൂട്ടി കാണുന്ന അപകടം പാതി ഒഴിവായി.
49. നിന്നോട് അപവാദം പറയുന്നവന്‍ നിന്നെ കുറിച്ചും അപവാദം പറയും.